സത്യം മാത്രമേ ബോധിപ്പിക്കു (Sathyam Mathrame Bodhippikku)

202202:06:00UA

Theatre Releasing Date 14-Jan-2022
OTT Releasing Date Not Confirmed
OTT Platform Not Confirmed 
Online Watch Link Coming Soon

Add a review

Your email address will not be published. Required fields are marked *

Users Reviews

 1. Tik Tok Media

  സുധീഷിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസും കൂടെ കിടിലൻ സസ്പെൻസ് നിറഞ്ഞ സ്റ്റോറിയും കിടിലൻ ക്ലൈമാക്സും ചേർന്നപ്പോൾ മലയാളികൾക്ക് ലഭിച്ചത് കിടിലൻ ത്രില്ലർ തന്നെ “സത്യം മാത്രമേ ബോധിപ്പിക്കു”

  7.0 rating

 2. The Fourth Estate

  കഴിഞ്ഞ 35 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ ഇത് വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലൻ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തിലാണ് സുധീഷ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്റ്റെെലിഷ് വില്ലമാരുടെ പട്ടികയിലേക്ക് കയറിയിരിക്കുന്നത്. സഹനടനായും, ഹാസ്യ നാടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും ഇതെന്ന് നിസ്സംശയം പറയാം. സുധീഷിനെ കൂടാതെ മനു എന്ന കഥാപാത്രമായി ഡോ.റോണിയും ചിത്രത്തിൽ എത്തുന്നു.
  ഗംഭീരമായൊരു മേക്കിങ് ആണ് ചിത്രത്തിന്റേത്. സസ്‌പെൻസുകളിലൂടെ കടന്നു പോയി ഒരിക്കലും പ്രേക്ഷകൻ ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാൻ ശ്രീനിവാസന്റെ ആദ്യ പോലീസ് കഥാപാത്രം ആരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ചെയ്ത് സിനിമയുടെ മികവ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. ശ്രീവിദ്യയാണ് ചിത്രത്തിലെ നായിക.
  അഞ്ചാം പാതിര എന്ന ചിത്രത്തിൽ സുധീർ സൂഫി അഭിനയിച്ചു കയ്യൊപ്പ് ചാർത്തിയ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിന് ശേഷം ഏറെ പ്രശംസ ഏറ്റുവാങ്ങാൻ ഒരുങ്ങുന്ന കഥാപാത്രമായിരിക്കും സുധീഷിന്റ ക്രിമിനോളജിസ്റ്റ് പ്രൊഫസർ ജെയിംസ്. ആരും ഇതു വരെ പറയാത്ത ഒരു സസ്പെൻസ് റിവഞ്ച്ക്രൈം ത്രില്ലർ ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കു’. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് വില്യംസ് ഫ്രാന്‍സിസ് ആണ്. പിആർഒ: പി ശിവപ്രസാദ്.

  6.0 rating

 3. Sunil Surya

  സുധീഷ് ഏട്ടന്റെ പ്രകടനം 🔥🔥🔥 ഒന്നും പറയാൻ ഇല്ല, പ്രത്യേകിച്ച് ആ നടത്തം 👌

  6.0 rating

  സുധീഷ് ഏട്ടന്റെ പ്രകടനം 🔥🔥🔥 ഒന്നും പറയാൻ ഇല്ല, പ്രത്യേകിച്ച് ആ നടത്തം 👌

Sathyam Mathrame Bodhippikku Malayalam Movie