മിന്നല്‍ മുരളി (Minnal Murali)

Theatre Releasing Date N/A
OTT Releasing Date 24-Dec-2021
OTT Platform Netflix2Netflix
Online Watch Link Watch Now

Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Lipin Kannan

    മിന്നല്‍ മുരളി ..
    2008 ല്‍ റിലീസ് ആയ ബാറ്റ്മാന്‍ സീരീസിലെ ഡാര്‍ക്ക് നൈറ്റ് എന്ന സിനിമയില്‍ പ്രകടനം കൊണ്ട് വില്ലന്‍ നായകനേക്കാള്‍ മികച്ച് നിന്നതെങ്ങനെയാണോ അത്തരത്തിലുള്ള ഒരു പ്രകടനമാണ് ഗുരു സോമസുന്ദരം മിന്നല്‍ മുരളിയില്‍ കാഴ്ച വെക്കുന്നത് . മിന്നല്‍ പോലെ മിന്നി മറയുന്ന ആ മുഖത്തെ വികാരങ്ങള്‍ , ഭാവങ്ങള്‍ , ശബ്ദത്തിലെ വ്യതിയാനം കൊണ്ട് നോവ് സൃഷ്ടിക്കുന്ന തിരസ്കരിക്കപ്പെട്ട സൂപ്പര്‍ ഹീറോ അതാണ് മിന്നല്‍ മുരളിയിലെ ഷിബു .
    ഷിബുവിന്‍റെ ജീവിതത്തെ അത്തരത്തിലാക്കിയതില്‍ കുറുക്കന്‍ മൂലയിലെ പലര്‍ക്കും പ്രത്യക്ഷമായും പങ്കുണ്ടെന്ന് ചിന്തിപ്പിക്കുന്ന രീതിയിലാണ് ആ കഥാപാത്രത്തെ സംവിധായകന്‍ പ്ളെയ്സ് ചെയ്തിരിക്കുന്നത് . ഒരു സൂപ്പര്‍ ഹീറോ മൂവി എന്ന രീതിയില്‍ ആവറേജ് അനുഭവമാകുമ്പോഴും നല്ലൊരൂ ഹൃദയ സ്പര്‍ശിയായ സിനിമ എന്ന രീതിയില്‍ മിന്നല്‍ മുരളിയെ മികച്ചതാക്കുന്നതും ആ കഥാപാത്രത്തിന്‍റെ സ്ക്രീന്‍ പ്രസന്‍സ് തന്നെയാണ് . വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ഇമോഷണല്‍ കണക്ഷന്‍ ലഭിച്ചതും ഷിബുവിനോടാണ് . മിന്നല്‍ മുരളിയായ് ടൊവിനോ നമ്മളെയെല്ലാം രസിപ്പിക്കുന്നുണ്ടെങ്കില്‍ തന്നെയും നമ്മുടെയെല്ലാം ഹൃദയത്തെ തൊടുന്നതില്‍ അദ്ദേഹം അത്രയ്ക്കൊന്നും വിജയിച്ചിട്ടില്ലെന്ന് പറയുവാന്‍ സാധിക്കും .
    മലയാള സിനിമ അതിന്‍റെ സ്ഥിരം പരിസരങ്ങളായ നാലു കെട്ടും കുടുംബവഴക്കുകളും എല്ലാമുപേക്ഷിച്ച് പതിയെ പറക്കാന്‍ തുടങ്ങിയിരിക്കുന്നു . ആ പറക്കല്‍ ഒരു പരിധി വരെ മിന്നല്‍ മുരളിയില്‍ പ്രതിഫലിക്കുന്നുമുണ്ട് .
    അത്യാവശ്യം തരക്കേടില്ലാത്ത VFX , കെട്ടുറപ്പുള്ള തിരക്കഥ , പ്രേഷകനുമായുള്ള ഇമോഷണല്‍ കണക്ഷന്‍ , സൂപ്പര്‍ ഹീറോയെ നാടനാക്കുന്നതിലെ വിജയം , കാലഘട്ടത്തിന്‍റെ അടയാളങ്ങളെ , ഫാഷനെയെല്ലാം പുനര്‍ നിര്‍മ്മിക്കുന്നതിലെ കൃത്യത , കഥയ്ക്കനുയോജ്യമായ കാസ്റ്റിംഗ് ഇവയെല്ലാമാണ് മിന്നല്‍ മുരളിയിലെ പോസിറ്റീവ്സ് .
    നെഗറ്റീവെന്നത് ടോവിനോയും പ്രേഷകനുമായുള്ള ഇമോഷണല്‍ കണക്ഷന്‍റെ കുറവ് , വേണ്ടത്ര ഡെവലപ്പെമെന്‍റ് ലഭിക്കാത്ത സഹകഥാപാത്രങ്ങളും രക്ഷാസന്ദര്‍ഭങ്ങളും . പ്രതീക്ഷയ്ക്കനുസരിച്ചുള്ള എനര്‍ജി നല്‍കാത്ത ബി.ജി. എം . ഇവയൊക്കെയാണ് .
    എന്നിരുന്നാലും ഒരു രണ്ടാം പതിപ്പിനും മൂന്നാം പതിപ്പിനുമെല്ലാം സാധ്യതയേറെയുള്ള നല്ലൊരു സിനിമ തന്നെയാണ് മിന്നല്‍ മുരളി . പ്രതീക്ഷയുടെ അമിത ഭാരത്തോടു കൂടി കണ്ടാലും ഇഷ്ടപ്പെടാനുള്ളതൊക്കെ ഈ മിന്നലിലുണ്ട് .

    8.0 rating

  2. Gladwin Paul

    മിന്നൽ മുരളി
    ബേസിൽ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.. “സൂപ്പര്‍ഹീറോ എന്ന ഘടകം മാറ്റിനിര്‍ത്തിയാല്‍ കൂടി മിന്നല്‍ മുരളി ഒരു മികച്ച സിനിമയായിരിക്കും”. ആ പറഞ്ഞത് ശരിയാണ്… നല്ലൊരു കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത..
    സാധാരണ തയ്യൽകാരനായ ജെയ്സൻ കുറുക്കൻമൂലയുടെ രക്ഷനായി മാറുന്ന മിന്നൽ മുരളിയിലേക്കുള്ള വളർച്ചയാണ് ചിത്രം. നായകന് മാത്രമല്ല ഇവിടെ വില്ലനും നല്ലൊരു സ്റ്റോറിയുണ്ട്. വില്ലന്റെ പ്രണയം, ഉയിരേ സോങ് ഫീൽ ആക്കി..
    വില്ലനായി ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസ് മികച്ചു നിന്നു. നല്ലൊരു വേഷമായിരുന്നു ♥️♥️
    മിന്നൽ മുരളിയായി ഇനി ആരെയും സങ്കല്പിക്കാൻ സാധിക്കില്ല അത്രയും അടിപൊളി.. ടോവിനോ 🔥🔥
    ടീസർ മ്യൂസിക് ക്ലൈമാക്സിൽ പ്രതീക്ഷിച്ചു..അത് വെയ്ക്കാമായിരുന്നു 😔😔
    അങ്ങനെ നമ്മുടെ നാട്ടിൽ നിന്നും ഒരു മുണ്ടും ഷർട്ടും ഇട്ട സൂപ്പർഹീറോ… 😍😍
    Waiting for മിന്നൽ മുരളി ഒർജിനൽ 2
    Verdict : Good

Minnal Murali