മേപ്പടിയാന്‍ (Meppadiyan)

2022

Theatre Releasing Date 14-Jan-2022
OTT Releasing Date 18-Feb-2022
OTT Platform Amazon Prime
Online Watch Link Watch Now
  ഉണ്ണിമുകുന്ദന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ജനുവരി 14ന് തീയെറ്ററുകളില്‍ എത്തുന്നു.

Add a review

Your email address will not be published. Required fields are marked *

Users Reviews

 1. Vinod Guruvayoor

  ജയകൃഷ്ണൻ രജിസ്ട്രാൾ നു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ… അപ്പോഴും ഉണ്ണിമുകുന്ദൻ എന്ന നടൻ ഇമോഷണൽ ആയി പ്രതികരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ഉറപ്പായി.. സംവിധായകൻ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു. ആക്ഷൻ ഹീറോ പരിവേഷം മുഴുവൻ മാറ്റി മറച്ചിരിക്കുന്നു. എന്നാൽ ത്രിൽ ഒട്ടും ചോർന്നു പോകാതെ വിഷ്ണു എന്നപ്രിയ സുഹൃത്ത് മേപ്പടിയാൻ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ …എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല… ജയകൃഷ്ണൻ വിജയമാണ്.. ഒപ്പം ഇന്ദ്രൻസ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വർഗീസ് .. നിങ്ങൾ തകർത്തു. പിന്നെ സൈജു കുറുപ്പ്… ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓർമിപ്പിച്ചു.. ഉണ്ണി മുകുന്ദൻ അഭിമാനിക്കാം.. മേപ്പടിയാൻ എന്ന സിനിമ യിലൂടെ…

  7.0 rating

 2. Arun Kayamkulam

  സിനിമ കണ്ട് റിവ്യൂ എഴുതുന്ന പരിപാടി പണ്ടേ നിര്‍ത്തിയതാ, ഈ അടുത്ത സമയത്ത് തീയറ്ററില്‍ പോയി കണ്ടിട്ട് റിവ്യൂ എഴുതണമെന്ന് തോന്നിയത് ജാന്‍ എ മന്‍ നു ആയിരുന്നു.അന്ന് സാധിച്ചില്ല, പിന്നെ ഒരു സിനിമയെ കുറിച്ച് രണ്ട് വാക്ക് എഴുതണമെന്ന് തോന്നിയത് മേപ്പടിയാനാണ്.
  ഇന്ന് ഉച്ചയ്ക്ക് കറ്റാനം ഗാനം സിനിമാ കോംപ്ലക്സില്‍ ആയിരുന്നു ഷോ കാണാന്‍ പോയത്, തരക്കേട് ഇല്ലാതെ ആളും ഉണ്ടായിരുന്നു.ഏത് തരം ജേണറിലുള്ള സിനിമയാണ്‌ കാണാന്‍ പോകുന്നത് എന്ന് ഒരു ധാരണയും ഇല്ലാതെ സിനിമ കാണാന്‍ ഇരിക്കുന്നത് ആദ്യമായായിരുന്നു.
  സിനിമ തുടങ്ങി, അതും വളരെ പതിഞ്ഞ താളത്തില്‍…
  ഉണ്ണിമുകുന്ദന്‍റെ അഭിനയം എപ്പോഴും ഉള്ളത് പോലെ, എന്നാല്‍ മസില്‍ ഒക്കെ വിട്ട് ആളൊന്ന് ലൂസ്സ് ആയി എന്ന ഫീലിംഗേ ആദ്യ കുറേ നേരം തോന്നിയുള്ളു.
  പതിയെ സിനിമ അടുത്ത ഗിയറിലേക്ക് മാറി…
  ഒരു ത്രില്ലര്‍ മൂഡ് കൈ വരിച്ചു.
  ഏകദേശം സിനിമയുടെ കഥയും കഥാഗതിയുടെ പോക്കും അവിടെ വച്ച് തന്നെ മനസിലായി, പക്ഷേ എന്നെ ഞെട്ടിച്ചത് ആ ക്യാരക്റ്ററിലേക്ക് ഉള്ള ഉണ്ണിമുകുന്ദന്‍ എന്ന നടന്‍റെ മാറ്റമായിരുന്നു.നായകന്‍റെ ആത്മസംഘര്‍ഷങ്ങള്‍ വളരെ കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കാന്‍ പുള്ളിക്കാരനു കഴിഞ്ഞു.
  തീയറ്ററില്‍ ഇരിക്കുന്നവരും ത്രില്ലില്‍ ആയിരുന്നു.
  എന്നെ സംബന്ധിച്ച്, ഞാന്‍ കരുതിയ വഴിയിലൂടെയാണ്‌ കഥ സഞ്ചരിക്കുന്നത്, എന്നിരുന്നാലും ഇമോഷണല്‍ രംഗങ്ങളും ടെന്‍ഷനും എല്ലാം എനിക്കും ഫീല്‍ ചെയ്തു.
  ഒടുവില്‍ പേമാരി കഴിഞ്ഞ പോലെ രംഗങ്ങള്‍ ശാന്തമായി.
  എല്ലാം കഴിഞ്ഞ് കൈ അടിച്ച് തന്നെയായിരുന്നു പ്രേക്ഷകര്‍ തീയറ്ററില്‍ നിന്ന് ഇറങ്ങിയത്.
  മേപ്പടിയാന്‍ പൂര്‍ത്തിയായി.
  വിഷ്ണു മോഹന്‍ രചനയും സംവിധാനവും ചെയ്ത മേപ്പടിയാന്‍ അത്യാവശ്യം തീയറ്റര്‍ എക്സ്പീരിയന്‍സ്സ് അര്‍ഹിക്കുന്ന മൂവി തന്നെയാണ്.ഒരു തിരക്കഥാകൃത്ത് എന്ന രീതിയില്‍ ഫസ്റ്റ് ഹാഫിന്‍റെ തുടക്കത്തില്‍ ചില അനാവശ്യ സീനുകള്‍ കയറ്റിയതും നര്‍മ്മ രംഗങ്ങള്‍ അവിടെ ഒഴിവാക്കിയതും, ഒരു സംവിധായകന്‍ എന്ന നിലയില്‍ ക്ലൈമാക്സ്സ് സിനിമാറ്റിക്ക് ആയി കോരിത്തരിപ്പ് ഉണ്ടാക്കുന്ന പോലെ അവതരിപ്പിക്കാതെ ഇരുന്നതും മാത്രമാണ്‌ എനിക്ക് അദ്ദേഹത്തെ കുറിച്ചുള്ള പരാതി.എന്നാല്‍ മറ്റ് എല്ലാ സീനുകളും സീക്ക്വന്‍സ്സുകളും അത് ആവശ്യപ്പെടുന്ന മൂഡ് നഷ്ടപ്പെടുത്താതെ തന്നെ അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.അതോടൊപ്പം ഇത് വരെ ഉണ്ടായിരുന്ന മസില്‍ അളിയന്‍ ഇമേജ് മാറ്റി, മണ്ണിന്‍റെ പുത്രനായ് അഭിനയിച്ച ഉണ്ണിമുകുന്ദന്‍ ഈ സിനിമയെ വളരെ നന്നായി താങ്ങി നിര്‍ത്തുന്നുണ്ട്.ഇന്ദ്രന്‍സ്സ്, ശ്രീജിത്ത് രവി, ഷാജോണ്‍, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്സ് എന്ന് തുടങ്ങി, ബിഗ് ബോസ്സ് താരം ആര്യ വരെ ഗംഭീര പ്രകടനം കാഴ്ച വച്ച് ഉണ്ണിമുകുന്ദനു നല്ല പിന്തുണ നല്‍കുന്നുണ്ടായിരുന്നു.
  ഒരേ സമയം സത്യന്‍ അന്തിക്കാട് സിനിമയിലെ നന്മയും, ഇന്ത്യന്‍ റുപ്പിയില്‍ ഉണ്ടായിരുന്ന പോലത്തെ ത്രില്ലര്‍ അനുഭവവും തരുന്ന ഒരു സിനിമയാണ്‌ മേപ്പടിയാന്‍.
  ഈ സിനിമയുടെ കഥ ഒറ്റവാചകത്തില്‍ പറഞ്ഞാല്‍,
  മനുഷ്യത്വം മരിച്ചിട്ടില്ല.

  6.0 rating

 3. Titus Cheriyan

  മികച്ച അവതരണം കൊണ്ടും പ്രകടനം കൊണ്ടും പ്രമേയം കൊണ്ടും അതിമനോഹരമായ സിനിമ.
  നല്ല കുറെ നിമിഷങ്ങൾ സമ്മാനിച്ച് കടന്നു പോയ സിനിമയാണ് മേപ്പടിയാൻ ….തിയേറ്റർ വിടുമ്പോൾ സംതൃപ്തി തന്നെയാണ് ഞാനെന്ന പ്രേക്ഷകന് ഈ ചിത്രം നൽകിയത്….!!!
  ലളിതവും സരസമായും കടന്ന് പോയ ആദ്യപകുതിയും ഗൗരവമേറിയതും ഇമോഷണലായതുമായ രംഗങ്ങളെറെയുള്ള രണ്ടാം പകുതിയുമാണ് മേപ്പടിയാന്റേത്.
  ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.
  രണ്ടാം പകുതി തുടങ്ങി കഴിഞ്ഞു ടെൻഷനോട്‌ ടെൻഷൻ ആണ്.
  സ്ക്രിപ്റ്റ് ആണ് സിനിമയുടെ വില്ലൻ.
  സ്ക്രിപ്റ്റ് ഒരു ചെറിയ മാജിക്‌ കാണിക്കുന്നു. സിനിമയിലെ ഇറങ്ങി ചെല്ലുന്ന കൊണ്ട് ആ ടെൻഷൻ കിട്ടുന്നത് ആ ടെൻഷൻ ഫീൽ ചെയ്യുന്നത്. ചില വികാരങ്ങൾ തൊട്ട് ഉണർത്തുന്നുണ്ട് അതാണ് സിനിമ.
  ഒരു നിമിഷം പോലും മുഷിച്ചിലില്ലാതെ കണ്ടു തീർത്ത ചിത്രം.സിനിമ കഴിഞ്ഞപ്പോൾ “തീർന്നു പോയല്ലോ “എന്ന വിഷമം തോന്നി. അത്രയ്ക്കും ഈ സിനിമയിലെ കഥയോടും കഥാപാത്രങ്ങളോടും ഇഴുകിച്ചേർന്ന് ചിത്രം ആസ്വദിക്കാൻ കഴിഞ്ഞു…!!!
  രാഹുല്‍ സുബ്രഹ്‌മണ്യന്‍ ആണ് സംഗീതം. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, കല സാബു മോഹന്‍, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, ഷിജിന്‍ പി രാജ്.
  സംവിധായകൻ വിഷ്ണു മോഹൻ ഹൃദയം നിറഞ്ഞ കയ്യടികൾ……👏👏👏
  പ്രകടനത്തിലെ മികവ് കൊണ്ട് കയ്യടി നേടിയ നിരവധി പേരുണ്ട് സിനിമയിൽ…. എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👏👏👏

 4. Harikumar

  എന്തുപറയണം എന്ന് അറിയില്ല… ഒരു ഒന്ന് ഒന്നര അടിപൊളി മൂവി… ജയകൃഷ്ണൻ നമ്മുടെ ഇടയിൽ ഉള്ള ഒരു സാധരണക്കാരൻ… ഉണ്ണിചേട്ടൻ ജയകൃഷ്ണനെ നമ്മുടെ മനസിലേക്ക് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പതിച്ചു വെച്ചു… അന്യായ ടെൻഷൻ കൊള്ളാം വർണ്ണിക്കാൻ വാക്കുകൾ ഇല്ലാ.. ആരെയും നിരാശപെടുത്തില്ല… നമ്മളിൽ ഒരാൾ ആണ് ജയകൃഷ്ണൻ അല്ലെ അങ്ങനെ ആകും…..
  എന്റെ #sijukurupp സൈജു ഏട്ടാ ഒരു നല്ല ഇടിയുടെ കുറവ് ഉണ്ട്…
  #Indrans ഇക്കാ പൊളിച്ചു..
  Aju Varghese പൊന്ന് അണ്ണാ വേറെ ലെവൽ നിങ്ങള്.. അടിപൊളി ലുക്ക്‌ 😍😍💗
  Unni Mukundan 🙏അടുത്തത് ഫാമിലി ആയിട്ട് എന്താ ഫീൽ അത് പടം കണ്ട് അനുഭഭിച്ചറിയേണ്ടത് തന്നെ..
  NP:ഈ പടം കാണാൻ ഒരു വജ്രാ മോതിരത്തിന്റെയും ആവിശ്യം ഇല്ലാ 💗പക്കാ മൂവി 💗💗💗💗💗💗💗💗

 5. Minnal Mathan

  Meppadiyaan🔥🔥
  പടം വേറെ ലെവല്… 🔥🔥
  Script⚡️
  Cast⚡️
  വെറുതെയല്ല ഇങ്ങേരു പടം പ്രൊഡ്യൂസ് ചെയ്തേ…
  പിന്നെ അജുവർഗീസ് ചോദിച്ചു മേടിച്ച വേഷവും..
  Climax Twist😳
  🔥UMF🔥
  4.5/5
  Must watch #Meppadiyan

  9.0 rating

 6. Anu John

  വലിയ കുഴപ്പമില്ലാത്ത ആദ്യ പകുതി… അത്യാവശ്യം ത്രില്ലടിപ്പിച്ച രണ്ടാം പകുതി..ഓവറോൾ പടം കൊള്ളാം….❤️
  ക്ലൈമാക്സ് ട്വിസ്റ്റ് ഉണ്ട് കേട്ടോ..🙂
  #Meppadiyan

Meppadiyan Malayalam Movie