കനകം കാമിനി കലഹം (Kanakam Kamini Kalaham)

202102:01:00U/A

രതീഷ്‌ ബാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്തു നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കനകം കാമിനി കലഹം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും നിവിന്‍ പോളി തന്നെയാണ്.ഗ്രേസ് ആന്റണി നായിക റോളില്‍ എത്തുന്ന ഈ സിനിമ ഒടിടി പ്ലാറ്റ്ഫോം ആയ ഹോട്ട്സ്റ്റാര്‍ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു പരീക്ഷണ മുഴുനീള കോമഡി ചിത്രമെന്ന പേരില്‍ മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയ വഴി ഈ ചിത്രത്തിന് ലഭിക്കുന്നത്.സ്ഥിരം കോമഡി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്‌. ചിത്രത്തിന്‍റെ ഭൂരിഭാകം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഒരു ഹോട്ടലിലാണ്. പക്ഷെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ അവസാനം വരെ കൊണ്ടുപോകാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് സംവിധായകന്‍ ഓരോ കാഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ബുദ്ധിജീവി പരിവേഷത്തില്‍ സിനിമയെ കാണുന്നവര്‍ക്ക് ഈ രീതി ചിലപ്പോള്‍ കല്ലുകടിയായി തോന്നാം. അഭിനയമികവുകൊണ്ട് സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും അവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. വ്യെത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന സിനിമയാണ് കനകം കാമിനി കലഹം.

Be the first to review “കനകം കാമിനി കലഹം (Kanakam Kamini Kalaham)”

Your email address will not be published. Required fields are marked *

There are no reviews yet.

Kanakam Kamini Kalaham