Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Jithin Krishna

    കാവൽ / കരുതൽ !
    സത്യത്തിൽ സുരേഷ് ഗോപിയോടുള്ള ഇഷ്ടം കൊണ്ടാണ് പടം കാണാൻ തീരുമാനിച്ചത്, വളരെയേറെ പ്രതീക്ഷയൊന്നും വെച്ച് പുലർത്തിയിട്ടും ഇല്ലായിരുന്നു.. അങ്ങേരെ ഇഷ്ടമാണ്.. അതായിരുന്നു പടം കാണാനുള്ള കാരണം.. അങ്ങേരോടുള്ള ഇഷ്ടത്തിന് കാരണം അദ്ദേഹത്തിൻ്റെ രാഷ്ട്രീയം കൊണ്ടല്ലതാനും, അതിനും എത്രയോ മുന്നേ ആ മനുഷ്യ സ്നേഹിയുടെ കരുതലും കാവലും പല വട്ടം പലരും വഴി കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമാണ്… അങ്ങനെയുള്ള മനുഷ്യൻ്റെ പടം തകർക്കാൻ ബോധപൂർവ്വമായ ശ്രമം ചില കോണിൽ നിന്നും പ്രകടമായി കണ്ടത് കൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടമുള്ള നമ്മളൊക്കെ പടം വിജയിപ്പിക്കേണ്ടതിനെ കുറിച്ച് ചിന്തിച്ചത്… നമ്മൾ അല്ലെങ്കിൽ പിന്നെ ആര് ചെയുമത്!
    പടത്തിനെ കുറിച്ച് പറഞ്ഞാൽ വളരെ നല്ല കഥയും, വളരെ നല്ല പശ്ചാത്തലവും, സസ്പെൻസ് രംഗങ്ങളും അടങ്ങിയ നല്ലൊരു പടം എന്ന് ഒറ്റ വാക്കിൽ പറയാം. സുരേഷ് ഗോപി എന്ന മനുഷ്യൻ എന്താണോ അത് നിങ്ങൾക്ക് തമ്പാനിൽ കാണാൻ സാധിക്കും. കരുതലും കാവലുമായി ഒരു മനുഷ്യൻ… ആരുമില്ലാത്തവർക്ക് കരുതലായി എനിക്ക് ജീവിച്ചേ മതിയാവൂ എന്ന് തീരുമാനിച്ചുറച്ച കാവൽക്കാരൻ!
    പോരായ്മ ആയി തോന്നിയത് പടത്തിൻ്റെ വേഗതയാണ്… വളരെ നല്ല കഥയും പശ്ചാത്തലവും ഒരുക്കുന്നതിൽ നിതിൻ രഞ്ജി പണിക്കറിനു സാധിച്ചു എന്നതിൽ തർക്കമില്ല, നമ്മളെയൊക്കെ ചിന്തിപ്പിക്കുന്നത്തിലും സസ്പെൻസ് സൂക്ഷിക്കുന്നതിലും അദ്ദേഹം പൂർണമായും വിജയിച്ചു എന്ന് പറയാം.. ഒരു സൂചന പോലെ അവസാനം വരെ തന്നിരുന്നില്ല.. പക്ഷെ ഇതേ കഥ തന്നെ, പറയുന്ന വേഗത 2X ആക്കിയാൽ പടം ഇതിനേക്കാൾ മികച്ച അനുഭവം തന്നേനെ എന്ന് തോന്നി… 15 വർഷം മുന്നേയുള്ള രഞ്ജി പണിക്കർ സ്റ്റൈൽ അതെ പോലെ മകൻ അനുകരിക്കാൻ ശ്രമിച്ചതായാണ് തോന്നിയത്… അത് പോലെ മേക്കപ്പ് ഇച്ചിരി ഒരു ലെവൽ താഴ്ത്തി പിടിച്ചാലും തെറ്റില്ല എന്ന് തോന്നി… ഇത് മാത്രമാണ് കുറവായി പറയാനുള്ളത്…
    അതിനൊപ്പം ചേർത്ത് പറയാനുള്ളത് റെയ്‌ച്ചലും ആന്റണിയുമാണ്… ❤
    മലയാള സിനിമയിൽ ഈ രണ്ട് മുഖങ്ങളെ തേടി നിരവധി അവസരങ്ങൾ തേടിയെത്തും എന്നുറപ്പാണ്… ഒറ്റവാക്കിൽ പറഞ്ഞാൽ രണ്ട് പേരും അവരുടെ ഭാഗം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു… ചെക്കൻ പല സീനിലും ഡയലോഗ് പോലുമില്ലാതെ കണ്ണുകളിൽ അഭിനയിച്ചിട്ടുണ്ട്…
    കാവൽ എന്നത് തമ്പാൻ എന്ന മനുഷ്യൻ്റെ കാവലും കരുതലുമാണ്.. അത് കൊണ്ട് തന്നെ വീണ്ടും കാവലിലെ തമ്പാനെ കുറിച്ച് തന്നെയാണ് പറയാനുള്ളത്.. സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയ്ക്ക് ഒരു കുറവും സംഭവിച്ചില്ല എന്ന് തെളിയിക്കുന്ന പടം കൂടിയാണ് കാവൽ… ഈ വയസ്സിലും ആക്ഷൻ രംഗങ്ങളിൽ അങ്ങേര് ഇപ്പോഴും പൊളിയാണ്… ആക്ഷനും ഇമോഷനും ഒരേ പോലെ തനിക്ക് ഇപ്പോഴും അനായാസമായി വഴങ്ങും എന്ന് വീണ്ടും വീണ്ടും തെളിയിച്ചു… ഇനിയും മികച്ച സ്ക്രിപ്റ്റും മികച്ച സംവിധാനവും ഉണ്ടെങ്കിൽ സുരേഷ് ഗോപി എന്ന നടൻ ഇനിയും വളരെ കാലം സിനിമയിൽ തന്നെ കാണും എന്നുറപ്പാണ്… അദ്ദേഹത്തെ വെച്ച് ഇനിയും കഥകൾ എഴുതാനുള്ള ധൈര്യം കൊടുക്കുന്ന ഒന്നാണ് കാവൽ….
    ചുരുക്കി പറഞ്ഞാൽ തട്ടത്തിൻ മറയത്തിൽ പറയുന്ന പോലെ, സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ പവർ അങ്ങനെയൊന്നും പോയിപോവൂല മോനെ ! ❤ 🔥

    6.0 rating

Kaaval Malayalam Movie