ഭീമന്‍റെ വഴി (Bheemante Vazhi)

202101:55:00UA
Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Praveen Adoor

    ഭീമന്റെ വഴി 2021
    ഭീമന്റെ വഴി പ്രൈമിൽ കണ്ടു. ഇഷ്ടപ്പെട്ടു. വാർപ്പ് മാതൃകകളെ പൊളിച്ചടുക്കിയ ആഖ്യാനശൈലി മനോഹരമായിരുന്നു. കുഞ്ചാക്കോയുടെ ഇതുവരെ കാണാത്ത ഒരു വേർഷൻ ഭീമനിലുണ്ട്. എടുത്ത് പറയേണ്ടത് സ്ത്രീകഥാപാത്രങ്ങളുടെ പ്ലേസ്മെന്റാണ്. ഒപ്പം ജിനു ജോസഫിന്റെ കൊസ്തേപ്പ് ആയിട്ടുള്ള പൂണ്ട് വിളയാട്ടവും. രണ്ട് സീനിൽ മാത്രമെത്തി തന്റെ ഭാഗം ഗംഭീരമാക്കിയ സുരാജിന്റെ പ്രകടനവും മികച്ചതായിരുന്നു. അടുത്ത കാലത്ത് ഇത്രയും വെറൈറ്റി പേരുകളുള്ള കഥാപാത്രങ്ങളെ കണ്ടിട്ടേയില്ല. ഭീമൻ, മഹർഷി, ഊത്തമ്പള്ളി കൊസ്തേപ്പ്, ബെക്കിനക്കണ്ണ് രാജേന്ദ്ര, സെൻട്രിക് സൈമൺ, ഊത്തമ്പള്ളി കാസ്പർ, ഗുലാൻ പോൾ അങ്ങനെ പോകുന്നു പേരുകൾ…. പോസ്റ്റിനാധാരം വേറൊന്നാണ്. ചിലകാര്യങ്ങൾ കലങ്ങാതെ കിടക്കുന്നു. ഡിക്ടറ്റീവ്/ സിഐഡികൾ ആരെങ്കിലുമൊക്കെ കലക്കിത്തരുമെന്ന പ്രതീക്ഷയിൽ എണ്ണിയെണ്ണിപ്പറയാം.
    ***** Heavy Spoiler *****
    1. ടൈറ്റിലിൽ കാണിക്കുന്ന ഗ്രാഫിക്സ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ?
    2. സൂപ്പർമാൻ വേഷത്തിൽ ഒരു കുട്ടിയെ ചിലയിടങ്ങളിൽ പ്ലേസ് ചെയ്തിട്ടുണ്ട്. അത് എന്തിനായിരിക്കും?
    3. കോഴിയേം കൊണ്ട് ഒരാൾ നടക്കുന്നുണ്ട്. അയാളുടെ കോഴിയുടെ പേര് സരള എന്നാണെന്നും പറയുന്നുണ്ട്. അതുകൊണ്ട് ഉദ്ദേശിച്ചതെന്താണ്? ആരാണയാൾ ?
    4. ഭീമനും മഹർഷിയും തമ്മിലുള്ള ബന്ധമെന്ത്? ആരാണ് മഹർഷി, പുള്ളി എവിടെയാണ് താമസിക്കുന്നത്?
    5. ചായക്കടയിൽ ജോലി ചെയ്യുന്ന, മഹർഷി കെട്ടുന്ന, “ങ്ങളെ പേരെന്താ” എന്ന ഒറ്റ ഡയലോഗുള്ള പെൺകുട്ടിയുടെ കഥാപാത്രം എന്തിനായിരുന്നു ?
    6. പൂണൂലിട്ട്, ഹെൽമറ്റിട്ട് നടക്കുന്ന ആൾ ആരാണ് ? പുള്ളി എന്തിനാണ് എപ്പോഴും ഹെൽമറ്റ് വെച്ചിരിക്കുന്നത് ?
    7. ഭീമൻ അവസാനം അഞ്ചുവിനെ കല്യാണം കഴിക്കാൻ കാരണം എന്താണ്?
    8. ഷോക്കടിപ്പിച്ചിട്ടും നായ ചാവാഞ്ഞതെന്താണ്? ആ നായയെ കൊല്ലേണ്ട ആവശ്യമെന്തായിരുന്നു?
    ഇനിയും പിടിതരാത്ത ബ്രില്യൻസുകൾ കമന്റൊയി രേഖപ്പെടുത്തുക. ഒപ്പം ഇതിന്റെ ഉത്തരങ്ങളും.

    7.0 rating

  2. Sebastian Xavier

    ഭീമന്റെ വഴി’ കണ്ട ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു.. ആശാന് പടമൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ ക്ലൈമാക്സിലെ ഒരൈറ്റം മാത്രമിച്ചരെ കല്ലുകടിയായി തോന്നീത്രേ..
    അതെന്താണെന്ന ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു.. ആ ജൂഡോക്കാരിയും മറ്റേ വാർക്കപ്പണിക്കാരും തെലുങ്ക് സിനിമേലഭിനയിക്കാൻ പോയ ശബരിഷും ബിനു പപ്പുവിന്റെ കള്ളുകുടിയനുമൊക്കെ ക്ലൈമാക്സിൽ മിന്നിച്ചത് ഓകെ.. അതിനിടേല് പക്ഷേ ആ തല മൊത്തം നരച്ച കാർന്നോരെക്കൊണ്ടും മാസ്സ് കാണിപ്പിക്കാൻ നോക്കിയത് ഇച്ചിരി അധികപ്പറ്റല്ലേ.. ഈ പ്രായത്തിലുള്ള മനുഷ്യൻ ഇമ്മാതിരി കിക്കൊക്കെ ചെയ്യുന്നത് ദഹിക്കാനിച്ചെരെ പാടാന്ന്..’
    ”നീയതൊന്ന് തിരിച്ച് ചിന്തിച്ചേ ഫൈസീ” എന്ന കരീമിക്കാടെ ഡയലോഗാണപ്പോ മനസ്സിൽ തോന്നിയത്.. ഈ പറഞ്ഞ ‘കാർന്നോരൊ’ഴികെ മറ്റെല്ലാവർക്കും ആ സീനിൽ കിക്കാനും പഞ്ചാനും മലർത്തിയടിക്കാനുമൊക്കെയായിട്ട് പണിയറിയാവുന്ന ഒരു ഫൈറ്റ് മാസ്റ്ററുടെ ഗൈഡൻസ് വേണ്ടി വരും.. എന്നാൽ അത്തരമൊരു ഗൈഡൻസിന്റെ ആവശ്യമേയില്ലാതെ ആ പണി ചെയ്യാൻ കഴിയുന്ന അക്കൂട്ടത്തിലെ ഒരേയൊരാളാണെഡേയ് ആ തലനരച്ച പുള്ളി.. ക്രിക്കറ്റ് താരം ഗാംഗുലിയെ വരെ അഭ്യാസം പരിശീലിപ്പിച്ച ചരിത്രമുള്ള മൻഷ്യൻ..
    ‘ഭീമന്റെ വഴി’ യൊരുക്കാൻ കച്ചകെട്ടിയിറങ്ങി ക്ലൈമാക്സിൽ കൈക്കരുത്തു കാട്ടി ഞെട്ടിച്ചവരിലൊരാളായ സഖാവ് റോയിയെ അവതരിപ്പിച്ച ഫൈറ്റ് മാസ്റ്റർ അഷ്റഫ് ഗുരുക്കൾ..
    മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , ഹിന്ദി സിനിമകളിലും സംഘട്ടന സംവിധായകനായി സാന്നിധ്യമറിയിച്ച ഇദ്ദേഹം സീരിയലുകൾക്കും പരസ്യ ചിത്രങ്ങൾക്കുമെല്ലാം ആക്ഷൻ കോറിയോഗ്രഫി ചെയ്തിട്ടുണ്ട്.. (സോനാ ചാന്ദി ച്യവനപ്രാശ്യത്തിന്റെ പരസ്യത്തിനായാണ് സൗരവ് ഗാംഗുലിയെ കളരിമുറകൾ പരിശീലിപ്പിച്ചത്.. ആ പരസ്യത്തിൽ ഗാംഗുലിക്കൊപ്പം ഗുരുക്കളുടെ മകനും അഭിനയിച്ചു)
    കമലിന്റെ പെരുവണ്ണാപുരത്തിലെ വിശേഷങ്ങൾ എന്ന ചിത്രത്തിലെ കളരിപ്പയറ്റ് രംഗങ്ങളുടെ പരിശിലകനായി സിനിമയിലെത്തിയ അഷ്റഫ് ഗുരുക്കൾ പിന്നീട് സംഘട്ടന സംവിധായകനായും നടനായും പ്രൊഡക്ഷൻ കൺട്രോളറായുമൊക്കെ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചു.. ജയരാജിന്റെ വീര’ത്തിലെ കണ്ണപ്പചേകവർ മികച്ചൊരു വേഷമായിരുന്നു..

Bheemante Vazhi - Malayalam Movie